¡Sorpréndeme!

Kerala Police | സമൂഹമാധ്യമങ്ങളിൽ മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

2019-01-06 23 Dailymotion

സമൂഹമാധ്യമങ്ങളിൽ മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അല്ലാതെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചാലും അറസ്റ്റ് നേരിടേണ്ടിവരും. നവമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയമങ്ങൾ കർശനമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അക്രമത്തിൽ പങ്കെടുത്തവർ ഉടൻതന്നെ പിടിയിലാകുമെന്നും ലോക്നാഥ് ബെഹ്‌റ അറിയിച്ചു.